" തട്ടത്തിന്‍ മറയത്ത് " ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു .....
ബഹളങ്ങളോ കൊട്ടിയാഘോഷങ്ങളോ ഇല്ലാതെ ഇന്നലെ പുതിയൊരു മലയാള ചലച്ചിത്രം തലശ്ശേരിയില്‍ പിറവിയെടുന്നു.......
മാധ്യമ ശ്രദ്ധ ക്ഷണിക്കുന്ന, വലിയ 'ചലച്ചിത്ര പൂജ'യെന്ന മാമങ്കമോ നഗര വീഥികള്‍ നിറയ്ക്കുന്ന കമാനങ്ങളോ ഇല്ലാതെ, 'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ' പറയുന്ന ഒരു സാധാരണ ചിത്രം - ''തട്ടത്തിന്‍ മറയത്ത്"......
ഈ അടുത്തിടെയായി മലയാളികള്‍ക്ക് പ്രിയങ്കരമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പല യുവതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലര്‍വാടിയിലെ പ്രകാശനും പുരുഷുവും കുട്ടുവും, സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കെ.ടി.മിറാഷും, സെക്കന്‍റ് ഷോയിലെ കുരുടിയും അക്കൂട്ടത്തില്‍ പെടുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത് , പുതിയൊരു ചിത്രീകരണ ശൈലിയിലൂടെ പേരുകേട്ട 'ചാപ്പ കുരിശ്' എന്ന ചിത്രത്തിന്‍റെ ക്യാമറമാനായ ജോമോന്‍ ടി ജോണ്‍ ആണ്. പുരുഷ കുത്തകയെന്നു കരുതിയിരുന്ന ചലച്ചിത്ര ഗാനരചന മേഘലയില്‍ തൂലിക ചലിപ്പിച്ചിരിക്കുന്നത് നവാഗതയായ അനു എലിസബത്താണ്. മലയാളികള്‍ക്ക് കേട്ട് പരിചയമില്ലാത്ത പുതിയ ഗായകരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഈ ചിത്രത്തിനു വേണ്ടി അവതരിപ്പിക്കുന്നുണ്ട്. ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂലൈ-യില്‍ പ്രദര്‍ശനത്തിനെത്തും എന്നാണു കരുതുന്നത്.

—
വിശദവിവരങ്ങളുമായി വന്നതാണ് അല്ലെ?
ReplyDeleteഅതേ.... :)
ReplyDelete